വൻ വിജയത്തോടെ മെഡിഗാഡ് അരീക്കോട് കൊയപ്പ ഫൈനലിൽ

- Advertisement -

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ബെയ്സ് പെരുമ്പാവൂരിനെ തകർത്തു കൊണ്ടായിരുന്നു മെഡിഗാഡിന്റെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെവൻ വിജയം തന്നെ മെഡിഗാഡ് അരീക്കോട് സ്വന്തമാക്കി. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ ആയിരുന്നു പിരിഞ്ഞത്.

മെഡിഗാഡ് അരീക്കോടിന്റെ ഈ സീസണിലെ രണ്ടാം ഫൈനലാണിത്. റോയൽ ട്രാവൽസും എ വൈ സി ഉച്ചാരക്കടവും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിൽ മെഡിഗാഡിന്റെ എതിരാളികൾ.

Advertisement