തുവ്വൂരിൽ ഫിഫാ മഞ്ചേരിയുടെ ഗംഭീര തിരിച്ചുവരവ്

- Advertisement -

ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയുടെ ക്ലാസിക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ജവഹർ മാവൂർ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. മത്സരത്തിൽ 2-1ന് പിറകിൽ നിന്ന ഫിഫാ മഞ്ചേരി അവസാന നിമിഷങ്ങളിൽ ശക്തമായി തിരിച്ചടിച്ചു. 3-2ന്റെ വിജയമാണ് അവസാനം ഫിഫാ മഞ്ചേരി സ്വന്തമാക്കിയത്. ഈ സീസണിൽ ഫിഫയും ജവഹറും തമ്മിലുള്ള അഞ്ചാമത്തെ പോരാട്ടം ആയിരുന്നു ഇത്. അഞ്ചിലും ഫിഫയാണ് വിജയിച്ചത്.

നാളെ തുവ്വൂരിൽ ലിൻഷാ മെഡിക്കൽ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Advertisement