ആവേശ പോരാട്ടത്തിൽ അൽ മദീനയെ വീഴ്ത്തി മെഡിഗാഡ് അരീക്കോട് നിലമ്പൂരിൽ ഫൈനലിൽ

- Advertisement -

മെഡിഗാഡ് അരീക്കോട് ഒരു ഫൈനലിലേക്ക് കൂടെ കടന്നിരിക്കുകയാണ്. ഇന്ന് നിലമ്പൂർ സെമിയുടെ രണ്ടാം പാദത്തിൽ ആവേശകരമായ പോരിൽ അൽ മദീനയെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ന് മെഡിഗാഡ് അൽ മദീനയെ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും മെഡിഗാഡ് മദീനയെ തോൽപ്പിച്ചിരുന്നു.

മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങൾ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. ഫിഫാ മഞ്ചേരി ആകും ഫൈനലിലെ മെഡിഗാഡിന്റെ എതിരാളികൾ.

Advertisement