രണ്ട് ഗ്രൗണ്ടിൽ ഇറങ്ങി രണ്ടിലും വിജയക്കൊടി പാറിച്ച് ഉഷാ തൃശ്ശൂർ

- Advertisement -

ഉഷാ തൃശ്ശൂരിന് ഇന്ന് മികച്ച രാത്രി. ഇന്ന് അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂർ ഇറങ്ങിയത് രണ്ട് ഗ്രൗണ്ടിൽ. ആ രണ്ട് ഗ്രൗണ്ടിലും ഉഷാ തൃശ്ശൂർ വിജയിക്കുകയും ചെയ്തു. മൂണ്ടൂരിലും ഇരിക്കൂറും ആയിരുന്നു ഉഷ ഇന്ന് ഇറങ്ങിയത്. മുണ്ടൂരിൽ ബെയ്സ് പെരുമ്പാവൂരിനെയാണ് ഉഷാ തൃശ്ശൂർ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷയുടെ വിജയം.

ഇരിക്കൂറിൽ അൽ ശബാബ് തൃപ്പനച്ചിയെ ആയിരുന്നു ഉഷ തോൽപ്പിച്ചത്. അവിടെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷയുടെ വിജയം. നിശ്ചിത സമയത്ത് അവിടെ 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിലെ മികവ് ഉഷയെ മുന്നോട്ട് നയിച്ചു.

Advertisement