അൽ മിൻഹാലിനെയും വീഴ്ത്തി ജവഹർ മാവൂർ ഇരിട്ടി ഫൈനലിൽ

ജവഹർ മാവൂർ സീസണിലെ മൂന്നാം സെവൻസ് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ശക്തരായ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ജവഹർ മാവൂർ തോൽപ്പിച്ചത്. ടോസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. അതു കഴിഞ്ഞ് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും ടീമുകൾ ഒപ്പത്തിനൊപ്പം തുടർന്നു. അവസാനം കളി ടോസിൽ എത്തുകയും ഭാഗ്യം ജവഹറിനൊപ്പം നിൽക്കുകയുമായിരുന്നു.

കോളിക്കടവിൽ സബാൻ കോട്ടക്കലിനെ തകർത്തായിരുന്നു ജവഹർ മാവൂർ സെമിയിലേക്ക് എത്തിയിരുന്നത്. ഉഷാ തൃശ്ശൂരും മെഡിഗാഡ് അരീക്കോടുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക. നാളെയാണ് രണ്ടാം സെമി ഫൈനൽ.

Previous articleവയനാട്ടിൽ കിരീടവും ലക്ഷങ്ങളും സ്വന്തമാക്കി ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം
Next articleമഞ്ചേരിയിൽ ഫിഫയ്ക്ക് ഷോക്ക് കൊടുത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പ്