മാനന്തവാടി സെവൻസിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ സെമിയിൽ

Newsroom

മാനന്തവാടി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് പരാജയം. ഉഷാ തൃശ്ശൂർ ആണ് റോയൽ ട്രാവൽസിനെ അടിയറവ് പറയിപ്പിച്ചത്‌. ഇന്ന് നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷയുടെ വിജയം. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ. ആറു ഗോളുകൾ പിറന്നെങ്കിലും വിജയികളെ കണ്ടെത്താൻ ആയില്ല. തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഷൂട്ടൗട്ടിൽ മികവ് കാണിക്കാൻ റോയലിനായി. നാളെ മാനന്തവാടിയിൽ മത്സരമില്ല.