പെനാൾട്ടിയിൽ ഉഷാ തൃശ്ശൂർ വീണു, ടൗൺ ടീം അരീക്കോടിന് ജയം

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂരിന് പരാജയം. പെനാൾട്ടി ഷൂട്ടൗട്ടിൽ ടൗൺ ടീം അരീക്കോടാണ് ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കളിയുടെ ആദ്യ പകുതിയിൽ ജൂനിയറിന്റെ ഗോളിലൂടെ ഉഷാ തൃശ്ശൂർ മുന്നിൽ എത്തിയതായിരുന്നു. കളിയുടെ അവസാന നിമിഷത്തിലാണ് ടൗൺ ടീം അരീക്കോട് സമനില പിടിച്ചത്.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ നിർണായകമായ അവസാന കിക്കിൽ ഉഷാ തൃശ്ശൂരിന് പിഴവ് പറ്റി. നാളെ മമ്പാട് നടക്കുന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

Advertisement