വിചയിയുടെ ഓർമ്മക്കായി വാറ്റ്ഫോർഡ് ആരാധകരുടെ ബാനർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വാറ്റ്ഫോർഡ് – ലെസ്റ്റർസിറ്റി മത്സരത്തിനിടെ ഒരു ബാനർ ഉയർന്നിരുന്നു. “നന്ദി വിചയ്, ഞങ്ങളെ സ്വപ്നം കാണാൻ അനുവധിച്ചതിന്” എന്നായിരുന്നു ആ ബാനറിലെ വാചകങ്ങൾ. ലെസ്റ്റർ സിറ്റി ചെയർമാനായിരുന്ന വിചയ് ശിവധനപ്രഭയുടെ ഓർമ്മ പുതുക്കിയാണ് വാറ്റ്ഫോർഡ് ആരാധകർ ഇങ്ങനെ ഒരു ബാനറുമായി സ്റ്റേഡിയത്തിൽ എത്തിയത്.

ഒക്ടോബർ 27ന് കിംഗ്‌ പവർ സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ്ഹമിനു എതിരായ മത്സരത്തിന് ശേഷം ഹെലികോപ്റ്ററിൽ മടങ്ങി പോവുന്നതിനിടെ സ്റ്റേഡിയത്തിനു പുറത്തു വെച്ചു വിചയ് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീഴുകയായിയുന്നു. ഇതിനോടാനുബന്ധിച്ചു അനുശോചനം രേഖപ്പെടുത്തിയാണ് വാറ്റ്ഫോർഡ് ആരാധകർ ബാനർ ഉയർത്തിയത്.

Advertisement