ചിച്ചാരിറ്റോ ഡബിൾ, ന്യൂകാസിലിൽ വെസ്റ്റ് ഹാം കരുത്ത്

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ന്യൂകാസിലിനെ തോൽപ്പിച്ചു. ന്യൂകാസിലിന്റെ ഹോമിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. മെക്സിക്കൻ സ്ട്രൈക്കർ ഹവിയർ ഹെർണാണ്ടസ് എന്ന ചിചാരിറ്റോയുടെ ഇരട്ട ഗോളുകളാണ് വെസ്റ്റ് ഹാമിന് ഇത്ര വലിയ വിജയം നൽകിയത്. കളിയുടെ 11ആം മിനുട്ടിൽ തന്നെ ചിചാരിറ്റോ തന്റെ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു.

സ്നോഗ്രാസ് വലതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസ് ടാപിൻ ചെയ്തായിരുന്നു ചിചാരിറ്റോയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ന്യൂകാസിലിന്റെ ഓഫ് സൈഡ് ട്രാപ് വെട്ടിച്ച് നടത്തിയ കുതിപ്പിന് അവസാനം ചിചാരിറ്റോ തന്റെയും ടീമിന്റെയും രണ്ടാം ഗോൾ കണ്ടെത്തി. കളിയുടെ അവസാന മിനുട്ടിൽ ഫിലിപ്പെ ആൻഡേഴ്സണാണ് വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോൾ നേടിയത്.

ഈ വെസ്റ്റ് ഹാമിന്റെ 13ആം സ്ഥാനത്ത് എത്തിച്ചു. 12 പോയന്റുള്ള ന്യൂകാസിൽ ഇപ്പോൾ 15ആം സ്ഥാനത്താണ്.

Advertisement