മമ്പാട് അഖിലേന്ത്യാ സെവൻസിന് ഇന്ന് തുടക്കം

- Advertisement -

സെവൻസ് ഫുട്ബോൾ സീസണിലെ മൂന്നാം ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു. മമ്പാട് ജനകീയ അഖിലേന്ത്യാ സെവൻസിനാണ് ഇന്മ് ആദ്യ വിസിൽ മുഴങ്ങുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടൗൺ ടീം അരീക്കോട് സ്കൈ ബ്ലൂ എടപ്പാളിനെയാണ് നേരിടുക. കഴിഞ്ഞ സീസണിൽ കെ എഫ് സി കാളികാവ് ആയിരുന്നു മമ്പാടിൽ കിരീടം ഉയർത്തിയത്. കഴിഞ്ഞ സീസൺ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആയിരുന്നു കാളികാവ് തോൽപ്പിച്ചത്.

ഇന്ന് വൈകിട്ട് 7 മണിക്ക് ആകും ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. കായിക രംഗത്തെയും കലാ രംഗത്തെയും പ്രമുഖരുടെ സാന്നിദ്ധ്യം ഇന്നത്തെ ഉദ്ഘാടനത്തിൽ ഉണ്ടാകും.

Advertisement