ആഡം സ്മിത് മൂന്ന് മാസം പുറത്തിരിക്കണം

- Advertisement -

എ എഫ് സി ബൗണ്മതിന്റെ ഡിഫൻഡർ ആഡം സ്മിത്തിന്റെ പരിക്ക് ഗുരുതരം. സ്മിത്തിന് ചുരുങ്ങിയത് മൂന്ന് മാസം എങ്കിലും കളത്തിന് പുറത്തിരിക്കേണ്ടു വരുമെന്ന് ബൗണ്മത് ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. മുട്ടിനേറ്റ പരിക്കാണ് സ്മിതിനെ ഇത്ര കാലം പുറത്ത് ഇരുത്തുന്നത്. സീസണ് മികച്ച തുടക്കം ലഭിച്ച ബൗണ്മതിന് ഈ പരിക്ക് വൻ തിരിച്ചടിയാകും.

ന്യൂകാസിലിനെതിരായ മത്സരത്തിനിടെ ആയിരുന്നു സ്മിതിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വലതു മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. മുട്ടിന് ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞെന്നും ക്ലബ് അറിയിച്ചു. ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ സ്മിത് ബോണ്മതിനായി ഇറങ്ങിയിരുന്നു.

Advertisement