സുൽത്താൻ ബത്തേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീനയ്ക്ക് ഗംഭീര വിജയം. ഫ്രണ്ട്സ് മമ്പാട് ആയിരുന്നു ഇന്ന് അൽ മദീനയുടെ എതിരാളികൾ. ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ മദീന ഇന്ന് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷമാണ് മദീന ഒരു മത്സരം വിജയിക്കുന്നത്. നാളെ സുൽത്താൻബത്തേരിയിൽ സോക്കർ ഷൊർണ്ണൂർ ലക്കി സോക്കർ ആലുവയെ നേരിടും.