വളാഞ്ചേരിയിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് കെ എഫ് സി സെമിയിൽ

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ ഞെട്ടിച്ച് കെ എഫ് സി കാളികാവ്. ഇന്ന് വളാഞ്ചേരിയിൽ ഇറങ്ങിയ കെ എഫ് സി കാളികാവ് എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് റോയൽ ട്രാവൽസ് ഇന്ന് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ എഫ് സി കാളികാവിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ മികവ് കാണിച്ചത് കെ എഫ് സി കാളികാവ് ആയിരുന്നു. രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് കാളികാവ് ഒരു ജയം കണ്ടെത്തുന്നത്. ജയത്തോടെ കാളികാവ് സെമിയിൽ എത്തി.

നാളെ വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ സബാൻ കോട്ടക്കലിനെ നേരിടും.

Advertisement