ചുവപ്പ് കാർഡിൽ പതറി സൗത്താംപ്ടൻ, ന്യൂകാസിലിന് ആശ്വാസ ജയം

- Advertisement -

സൗത്താംപ്ടനെ അവരുടെ മൈതാനത്ത് മറികടന്ന ന്യൂകാസിലിന് പ്രീമിയർ ലീഗിൽ ആശ്വാസ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ 3 പോയിന്റ് സ്വന്തമാക്കിയത്. സൗത്താംപ്ടൻ താരം ജെനെപ്പോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് കളിയിൽ നിർണായകമായി.

ആദ്യ പകുതിയുടെ പകുതി സമയം പിന്നിട്ടപ്പോൾ തന്നെ സൗത്താംപ്ടൻ കളിയിൽ പത്ത് പേരായി ചുരുങ്ങി. ഇസാക്ക് ഹൈഡനെ ഫൗൾ ചെയ്ത താരത്തിന് റഫറി ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും VAR മോണിറ്റർ പരിശോധിച്ച റഫറി അത് ചുവപ്പ് കാർഡ് ആക്കി മാറ്റുകയായിരുന്നു. സൗത്താംപ്ടൻ ഗോളി അലക്‌സ് മാക്കാർത്തിയുടെ കിടിലൻ സേവുകളും മാറ്റ് റിച്ചിയുടെ പെനാൽറ്റി സേവും അവർക്ക് ഒരു പോയിന്റ് എങ്കിലും സമ്മാനിക്കും എന്ന അവസ്ഥയിൽ നിൽക്കെയാണ് കളി തീരാൻ 11 മിനുട്ട് ശേഷിക്കെ ന്യൂകാസിൽ ഗോൾ നേടിയത്. അലക്‌സ് സെയിന്റ് മാക്‌സിം ആണ് 3 പോയിന്റ് ഉറപ്പിച്ച ഗോൾ നേടിയത്. നിലവിൽ ലീഗിൽ 13 ആം സ്ഥാനത്താണ് ന്യൂകാസിൽ. സൈന്റ്‌സ് 14 ആം സ്ഥാനത്തുമാണ്.

Advertisement