വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ നാലാം രാത്രി അൽ മദീന ചെർപ്പുളശ്ശേരി സ്വന്തമാക്കി. ഇന്നലെ വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് അൽ മദീന ചെർപ്പുളശ്ശേരി തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ ഗംഭീര വിജയം. മദീനയുടെ തുടർച്ചയായ രണ്ടാം വിജയനാണിത്. കഴിഞ്ഞ മത്സരത്തിൽ അൽ മദീന സൂപ്പർ സ്റ്റുഡിയോയെയും തോൽപ്പിച്ചിരുന്നു. സീസണിൽ ഇതുവരെ വിജയമില്ലാതെ നിൽക്കുകയാണ് എഫ് സി കൊണ്ടോട്ടി. ഇന്ന് വാണിയമ്പലം സെവൻസിൽ നടക്കുന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ഫിഫാ മഞ്ചേരിയെ നേരിടും.