വീണ്ടും ആറു ഗോളുകൾ അടിച്ച് അൽ മദീന ചെർപ്പുളശ്ശേരി

ഈ സീസൺ സെവൻസിൽ ഗോളടിക്കാർ തങ്ങളാണെന്ന് ആവർത്തിച്ചു പറഞ്ഞ് കൊണ്ട് മറ്റൊരു ഗംഭീര പ്രകടനം കൂടെ നടത്തിയിരിക്കുകയാണ് അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന ഗോളടിച്ച് കൂട്ടിയത്. ജിംഖാന തൃശ്ശൂരിനെ നേരിട്ട അൽ മദീന ആറു ഗോളുകളാണ് അടിച്ചത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും സ്വന്തമാക്കി. സീസണിൽ ഇതിനകം രണ്ടാം തവണയാണ് അൽ മദീന ഒരു മത്സരത്തിൽ ആറു ഗോളുകൾ അടിക്കുന്നത്.

നാളെ പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി കൊണ്ടോട്ടിയെ നേരിടും

Previous articleഇബ്രാഹിമോവിച് എ സി മിലാനിൽ 21ആം നമ്പർ ജേഴ്സി അണിയും!!
Next articleജയിച്ച് ജയിച്ച് സബാൻ മുന്നേറുന്നു