ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ച് അൽ മദീന ഫോമിലേക്ക് തിരികെയെത്തി

Newsroom

ഇന്നലെ ചിരവൈരികളായ ഫിഫാ മഞ്ചേരിയിൽ നിന്നേറ്റ പരാജയം മറന്ന് അൽ മദീന ഇന്ന് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ വിജയം. ഈ സീസണിൽ ഇതു രണ്ടാം തവണയാണ് അൽ മദീന ചെർപ്പുളശ്ശേരിയുടെ മുമ്പിൽ ജിംഖാന പരാജയപ്പെടുന്നത്.

നാളെ തുവ്വൂരിൽ മത്സരമില്ല.