ബ്രസീലിയൻ യുവ മിഡ്ഫീൽഡർ ഫെർണാണ്ടസ് ഇനി ബാഴ്സലോണയിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിൽ നിന്ന് ഒരു യുവ ടാലന്റിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ബാഴ്സലോണ. ബ്രസീലിയൻ യുവ മിഡ്ഫീൽഡർ മാത്യുസ് ഫെർണാണ്ടസ് ആണ് ബാഴ്സലോണയുമായി കരാറിൽ എത്തിയിരിക്കുന്നത്. 21 കാരനായ താരം ഇപ്പോൾ ബ്രസീലിയൻ ക്ലബായ പാൽമെറസിന്റെ താരമാണ്. താരത്തെ 10 മില്യണോളം നൽകിയാണ്ബാഴ്സലോണ സ്വന്തമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ബാഴ്സലോണ നടത്തി.

താരം കരാർ അംഗീകരിച്ചു എങ്കിലും ജൂലൈ ഒന്നു മുതൽ മാത്രമെ ബാഴ്സലോണയുട്ർ താരമാവുകയുള്ളൂ. ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടസ് മികച്ച ടാക്കിളുകൾക്ക് പേരുകേട്ട താരമാണ്. 10 മില്യണൊപ്പം താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ 25% പാൽമെറിസിന് ലഭിക്കുന്ന വ്യവസ്ഥയും കരാറിൽ ഉണ്ടാകും. ഇപ്പോൾ ബ്രസീലിയൻ മിഡ്ഫീൽഡറായ ആർതുറും ബാഴ്സലോണയുടെ മധ്യനിരയിൽ ഉണ്ട്.