അൽ മദീന വീണ്ടും വിജയ വഴിയിൽ എത്തി

Newsroom

അൽ മദീന ചെർപ്പുള്ളശ്ശേരി വീണ്ടും വിജയ വഴിയിൽ. ഇന്നലെ സ്കൈ ബ്ലൂവിനോടേറ്റ പരാജയത്തിന്റെ ക്ഷീണം ഇന്ന് എടത്തനാട്ടുകരയിലാണ് ബാഴ്സലോണ തീർത്തത്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുള്ളശ്ശേരി ടൗൺ ടീം അരീക്കോടിനെയാണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് അൽ മദീന വിജയിച്ചത്.

നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.