റോമ ഇതിഹാസം ഡി റോസി വിരമിച്ചു

- Advertisement -

റോമയുടെ ഇതിഹാസ താരം ഡാനിയേലെ ഡി റോസി ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. നിലവിൽ അർജന്റീനൻ ക്ലബ്ബായ ബോക ജൂനിയേഴ്സിന്റെ താരമായ റോസി അപ്രതീക്ഷിതമായാണ് വിരമിക്കുന്നത്. 36 വയസുകാരനായ റോസി പരിക്ക് കാരണം ക്ലബ്ബിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് കളി അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മുൻ ഇറ്റാലിയൻ ദേശീയ ടീം അംഗമായിരുന്നു.

അർജന്റീനയിലേക് മാറും മുൻപ് തന്റെ കരിയർ മുഴുവനായി റോമയിൽ കളിച്ച താരം ഇറ്റാലിയൻ ക്ലബ്ബിനായി 18 വർഷത്തിന് ഇടയിൽ 616 മത്സരങ്ങൾ കളിച്ചു. മധ്യനിര താരമായ റോസി ഇറ്റലിക്ക് വേണ്ടി 117 തവണ കളിച്ചിട്ടുണ്ട്. 2006 ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ദേശീയ ടീമിലും അംഗമായിരുന്നു.

Advertisement