മഞ്ചേരിയിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ

- Advertisement -

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ സെമി ലീഗിൽ നിർണായക വിജയം നേടിയതോടെയാണ് കെ ആർ എസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചത്. ഇന്നലെ സ്കൈ ബ്ലൂ എടപ്പാട് ആയിരുന്നു കെ ആർ എസിന്റെ എതിരാളികൾ. മത്സരം ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് കെ ആർ എസ് വിജയിച്ചത്. ഇതോടെ കെ ആർ എസ് ഫൈനലിൽ എത്തി. ജവഹർ മാവൂർ ആകും ഫൈനലിൽ കെ ആർ എസിനെ നേരിടുക. സ്കൈ ബ്ലൂ എടപ്പാളും ഫിഫാ മഞ്ചേരിയും ആണ് സെമി ലീഗിൽ നിന്ന് പുറത്തായത്.

മഞ്ചേരി സെവൻസിൽ ഇന്ന് മത്സരമില്ല‌.

Advertisement