മാഞ്ചസ്റ്റർ ഇതിഹാസം പോൾ സ്കോൾസിനെ പരിഹസിച്ച് മൗറീനോ!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസിനെ പരിഹസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ രംഗത്ത്. ഇംഗ്ലീഷ് ക്ലബായ ഓൾഡ് ഹാം അത്ലറ്റിക്കിന്റെ പരിശീലകനായി എത്തിയ സ്കോൾ ഒരു മാസം കൊണ്ട് പരിശീലക സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഇതാണ് മൗറീനോ പരിഹസിക്കാനുള്ള കാരണം. നേരത്തെ ടി വി ചാനലുകളിൽ ഫുട്ബോൾ നിരീക്ഷകന്റെ വേഷത്തിൽ ഇരുന്ന സ്കോൾസ് മൗറീനോയെ ഒരു ദയയുമില്ലാതെ വിമർശിച്ചിരുന്നു.

ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ പരിശീലകനായിരിക്കെ സ്കോൾസ് എന്നെ വിമർശിച്ചിരുന്നു. ഇപ്പോൾ ഓൾഡ് ഹാമിന്റെ കോച്ചായി ദിവസങ്ങൾ പിടിച്ചുനിൽക്കാൻ വരെ സ്കോൾസിനായില്ല. എന്ന് മൗറീനോ പറഞ്ഞു‌. വീണ്ടും പെട്ടെന്ന് തന്നെ ടി വി ചാനലുകളിൽ എത്തി വിമർശനങ്ങൾ തുടരണം എന്നും മൗറീനോ പറഞ്ഞു.

വെറും 31 ദിവസങ്ങൾ കൊണ്ട് ഓൾഡ് ഹാമിലെ ജോലി സ്കോൾസ് രാജിവെച്ചിരുന്നു. ഏഴു മത്സരങ്ങളിൽ മാത്രമാണ് സ്കോൾസ് ടീമിനെ പരിശീലിപ്പിച്ചത്.

Advertisement