വളാഞ്ചേരിയിൽ കെ ആർ എസ് കോഴിക്കോടിന് ടോസിൽ വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ ആണ് കെ ആർ എസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് കളി ഗോൾരഹിതമായിരുന്നു. പെനാൾട്ടിയിലും ഫലം കാണാൻ ആയില്ല. അവസാനം ടോസിൽ കെ ആർ എസ് ജയിക്കുക ആയിരുന്നു.

നാളെ വളാഞ്ചേരിയിൽ ഫ്രണ്ട്സ് മമ്പാട് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Comments are closed.