കൊയപ്പ സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം

- Advertisement -

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിലെ ആദ്യ സെമി ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. ഇന്ന് നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ എ വൈ സി ഉച്ചാരക്കടവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്‌. ഇനി രണ്ടാം പാദത്തിൽ ഒരു സമനില മതിയാകും റോയലിന് ഫൈനലിൽ എത്താം. ഇതിനകം തന്നെ മൂന്ന് കിരീടങ്ങൾ ഉയർത്തിയ ടീമാണ് റോയൽ ട്രാവൽസ് കോഴിക്കോട്.

കൊടുവള്ളിയിൽ നാളെ നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരും മെഡിഗാഡ് അരീക്കോടും തമ്മിൽ ഏറ്റുമുട്ടും.

Advertisement