ഡെംബലെയ്ക്ക് വീണ്ടും പരിക്ക് തിരിച്ചുവരവ് വൈകും

- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെയുടെ തിരിച്ചുവരവ് വൈകും. പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ അവസാന കുറച്ചു ദിവസങ്ങളായി ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇന്ന് പരിശീലനത്തിനിടെ ഡെംബലയ്ക്ക് പരിക്കേറ്റു. താരം ഉടൻ തന്നെ ട്രെയിനിംഗ് ഗ്രൗണ്ട് വിട്ടു. പ്രതീക്ഷിച്ചതിലും 15 ദിവസം കൂടെ ഡെംബലെ വൈകും എന്നാണ് ഇപ്പോൾ ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറോടെ ഡെംബലെ തിരികെയെത്തും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നു. ഇനി അതിന് സാധ്യതയില്ല. കഴിഞ്ഞ സീസൺ മുതൽ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്.

Advertisement