തിങ്ങിനിറഞ്ഞ ഗ്യാലറി, കോട്ടക്കലിൽ അൽ മദീനയെ തോൽപ്പിച്ച് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ പോരാട്ടം തന്നെയാണ് കഴിഞ്ഞത്. സെവൻസിലെ വൻ ശക്തികളായ അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടിയ പോര് കാണാനായി ഗ്യാലറി ആകെ തിങ്ങി നിറഞ്ഞിരുന്നു. ഗ്യാലറി ആഗ്രഹിച്ച പോലുള്ള പോര് നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോവിന്റെ വിജയം. സൂപ്പറിനായി ഗോളുകളുമായി റിൻഷാദ് തിളങ്ങി. ഈ വിജയം സൂപ്പറിനെ കോട്ടക്കൽ മൈതാനത്തിൽ സെമിയിലേക്ക് എത്തിച്ചു. കോട്ടക്കലിൽ ലിൻഷാ മണ്ണാർക്കാടും സ്കൈ ബ്ലൂ എടപ്പാളും നേരത്തെ സെമിയിൽ എത്തിയിരുന്നു.

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് സൂപ്പറും അൽ മദീനയും നേർക്കുനേർ വരുന്നത്. നീലേശ്വരം സെവൻസിൽ ആയിരുന്നു ഇരുവരും ഇതിനു മുമ്പ് ഏറ്റുമുട്ടിയത്. അന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.

ഇന്ന് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ അവസാന ക്വാർട്ടർ ഫൈനലിൽ സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.