ഫിഫാ മഞ്ചേരിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്നലെ മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജയ തൃശ്ശൂരിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. കഴിഞ്ഞ ദിവസം എഫ് സി പെരിന്തൽമണ്ണയെയും ഫിഫാ മഞ്ചേരി തോല്പിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ മണ്ണാർക്കാട് വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്.
ഇന്ന് മണ്ണാർക്കാട് സെവൻസിൽ ഫ്രണ്ട്സ് മമ്പാട് ഉഷാ തൃശ്ശൂരിനെ നേരിടും.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



