കൊണ്ടോട്ടിയിൽ അൽ മദീനയെ പെനാൾട്ടിയിൽ സൂപ്പർ വീഴ്ത്തി

- Advertisement -

തുടർച്ചയായ രണ്ടാം ദിവസവും അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ആണ് മദീന പരാജയം അറിഞ്ഞത്. ഇന്ന് നടന്ന മത്സരത്തിൽ മലപ്പുറത്തിന്റെ മഞ്ഞപ്പടയായ സൂപ്പർ സ്റ്റുഡിയോ ആണ് മദീനയെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സൂപ്പറിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ ആയിരുന്നു.

പെനാൾട്ടിയിൽ എത്തിയപ്പോൾ സൂപ്പർ മികവു കാട്ടി. സീസണിൽ ഇത് രണ്ടാം തവണയാണ് മദീനയെ സൂപ്പർ സ്റ്റുഡിയോ വീഴ്ത്തുന്നത്. നേരത്തെയും പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മദീന തോറ്റത്. നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി കെ എഫ് സി കാളികാവിനെ നേരിടും.

Advertisement