മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് ലക്കി സോക്കറിന്റെ ക്ലാസിക്ക് വിജയം

- Advertisement -

സെവൻസിൽ ഇന്ന് സുൽത്താൻ ബത്തെരിയുടെ മൈതാനത്ത് കണ്ടത് മനോഹരമായ മത്സരമായിരുന്നു. സെവൻസിലെ പ്രമുഖ ടീമുകളായ ലക്കി സോക്കർ ആലുവയും അൽ ശബാബ് തൃപ്പനച്ചിയും നേർക്കുനേർ വന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ 3-0 എന്ന സ്കോറിന് അൽ ശബാബ് മുന്നിൽ ആയിരുന്നു. എന്നാൽ പിന്നീട് കണ്ടത് ലക്കി സോക്കറിന്റെ ക്ലാസിക്ക് തിരിച്ചുവരവ്.

ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുമ്പായി മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ലക്കി സോക്കർ ആലുവ നിശ്ചിത സമയത്ത് കളി 3-3 എന്നാക്കി. പിന്നാലെ പെനാൾട്ടി ഷൂട്ടൗട്ടിലും മികവ് കാണിച്ച് ലക്കി സോക്കർ വിജയവും സ്വന്തമാക്കി. നേരത്തെ നിലമ്പൂർ സെവൻസിലും ലക്കി സോക്കർ ആലുവ അൽ ശബാബിനെ തോൽപ്പിച്ചിരുന്നു. നാളെ സുൽത്താൻബത്തേരിയിൽ അഭിലാഷ് കുപ്പൂത്ത് കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement