പ്രേംജിത് ഇനി ഒഡീഷ എഫ് സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാവുവിന്റെ ഒരു താരം കൂടെ ഐ എസ് എല്ലിലേക്ക് ചേക്കേറുകയാണ്. ട്രാവുവിന്റെ യുവ അറ്റാക്കിങ് താരം പ്രേംജിത് സിംഗിനെ റാഞ്ചാൻ ഒരുങ്ങുന്നത് ഒഡീഷ എഫ് സിയാണ്. ഐ എസ് എൽ ക്ലബായ ഒഡീഷ താരത്തിന് മൂന്ന് വർഷത്തെ കരാർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സീസൺ അവസാനിക്കുന്നതോടെ താരം ഒഡീഷയുമായി കരാർ ഒപ്പുവെക്കും. ഈ സീസൺ ഐലീഗിൽ ട്രാവുവിന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമാണ് പ്രേംജിത്.

18കാരനായ താരം ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങൾ ട്രാവുവിനായി കളിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടി. ഐസാളിനെതിരെ ആയിരുന്നു പ്രേംജിതിന്റെ ആദ്യ ലീഗ് ഗോൾ വന്നത്. മണിപ്പൂർ സ്വദേശിയായ താരം ഐ എസ് എല്ലിലും മികവ് തെളിയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.