ആൻഫീൽഡിൽ വന്ന് ലിവർപൂളിനെ തോൽപ്പിച്ചിട്ടും ഇന്റ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിലാന് നിരാശ. രണ്ടാം പാദം പ്രീക്വാർട്ടറിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ അവർ പുറത്തായി. ആദ്യ പാദത്തിൽ ലിവർപൂൾ 2-0ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി.20220309 035851

ഇന്ന് ഇന്റർ മിലാന് മുന്നിൽ ആൻഫീൽഡിൽ ഉണ്ടായിരുന്നത് വലിയ ലക്ഷ്യമായിരുന്നു. ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്റർ മിലാൻ ആയില്ല. മാറ്റിപിലൂടെ ലിവർപൂൾ ഒരു തവണ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഒരു സ്വപ്നതുല്യമായ സ്ട്രൈക്ക് ആണ് ലിവർപൂളിനെ പിറകിൽ ആക്കിയത്.

ഈ ഗോൾ ഇന്റർ മിലാന് ആത്മവിശ്വാസം നൽകി എങ്കിലും തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് വാങ്ങി പുറത്തു പോയത് ഇന്റർ മിലാന് തിരിച്ചടി ആയി. ഇതിനു ശേഷം ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.