കാദറലി സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് ജയം

Img 20220104 Wa0085

പെരിന്തൽമണ്ണ കാദറലി സെവൻസിന്റെ മൂന്നാം ദിവസം നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്ന് അഭിലാഷ് കുപ്പൂത്തിനെ നേരിട്ട എ വൈ സി ഉച്ചാരക്കടവ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച താരങ്ങൾ ഇരു ഭാഗത്തും അണിനിരന്നിട്ടും മത്സരം ഏകപക്ഷീയമായത് കാണികളിൽ നിരാശ ഉണ്ടാക്കി. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന മത്സരത്തിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂർ റിയൽ എഫ് സി തെന്നലയെ നേരിടും.

Previous articleബയേണിന് തിരിച്ചടി, സാനെയും ഉപമെകനോയും കൊറോണ പോസിറ്റീവ്
Next articleപാറ്റേഴ്സൺ എവർട്ടൺ താരമായി