ബയേണിന് തിരിച്ചടി, സാനെയും ഉപമെകനോയും കൊറോണ പോസിറ്റീവ്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വമ്പൻ തിരിച്ചടി‌. ബയേൺ മ്യൂണിക്കിന്റെ താരങ്ങളായ ലെറോയ് സാനെയും ദയോട് ഉപമെകാനൊയുമാണ് കോവിഡ് പോസിറ്റീവ് ആയത്. ബയേണിന്റെ 8 താരങ്ങളാണ് ഇപ്പോൾ കൊറോണ കാരണം പുറത്തിരിക്കുന്നത്. ക്യാപ്റ്റൻ മാനുവൽ നുയർ,കിംഗ്സ്ലി കോമൻ,ടൊളീസോ,ഒമർ റിച്ചാർഡ്സ്,ലൂക്കാസ് ഹെർണാണ്ടസ്,നിയോസൊ എന്നിവർ കൊറോണ കാരണം കളിക്കാതിരിക്കുകയാണ്.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലേക്ക് ചൗപോ മോട്ടിംഗും ബൗന സാറും ദേശീയ ടീമുകളുടെ ഭാഗമായി പോയിരിക്കുകയുമാണ്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെതിരെയുള്ള നിർണായക‌ മത്സരത്തിൽ ടീമിനെ ഇറക്കാൻ പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ വിയർക്കും. അതേ സമയം ജർമ്മൻ സൂപ്പർ സ്റ്റാർ യോഷ്യ കിമ്മിഷ് തിരികെ പരിശീലനത്തിനിറങ്ങിയത് ബയേണിന് ആശ്വാസമാകും.

Previous articleകോവിഡ് ഭീതി, രഞ്ജി ട്രോഫി അടക്കം പ്രാദേശിക ടൂർമെന്റുകൾ നീട്ടിവെച്ചു
Next articleകാദറലി സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് ജയം