ജവഹർ മാവൂരിന് സീസണിലെ ആദ്യ വിജയം

- Advertisement -

അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം ജവഹർ മാവൂർ തങ്ങളുടെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ എടത്തനാട്ടുകരയിൽ ആയിരുന്നു മാവൂരിന്റെ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെയാണ് ജവഹർ മാവൂർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മാവൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. സീസണിൽ ഇതിനു മുമ്പ് നടന്ന നാലു മത്സരങ്ങളിലും ജവഹർ മാവൂർ പരാജയപ്പെട്ടിരുന്നു.

ഇന്ന് എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement