പെരിന്തൽമണ്ണയിൽ എ വൈ സി ഉച്ചാരക്കടവ് ഫൈനലിൽ

- Advertisement -

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ എഫ് സി പെരിന്തൽമണ്ണയെ തോൽപ്പിച്ച് എ വൈ സി ഉച്ചാരക്കടവ് ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ വിജയം. നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു മത്സരം പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ എ വൈ സി കരുത്തു കാട്ടുകയായിരുന്നു. ഉച്ചാരക്കടവിന്റെ ആദ്യ ഫൈനലാണിത്. ഇന്ന് പെരിന്തൽമണ്ണ സെവൻസിൽ മത്സരമില്ല

Advertisement