വയനാട്ടിൽ കിരീടവും ലക്ഷങ്ങളും സ്വന്തമാക്കി ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം

വയനാട്ടിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സീസണിലെ ആദ്യ കിരീടം. വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ നടന്ന കലാശ പോരാട്ടത്തിൽ ഗംഭീര വിജയത്തോടെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം ഉയർത്തിയത്. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഇതിനു മുമ്പ് രണ്ട് ഫൈനലുകളിൽ എത്തിയിരുന്നു എങ്കിലും സൂപ്പറിന് കിരീടം നേടാനാകുന്നത് ഇതാദ്യമാണ്.

സെമി ഫൈനലിൽ കഴിഞ്ഞ ദിവസം ലിൻഷാ മണ്ണാർക്കാടിനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയിരുന്നു. കിരീടത്തോടൊപ്പം രണ്ട് ലക്ഷം രൂപ സമ്മാനതുകയും സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇന്ന് സ്വന്തമാക്കി. ഇന്ന് പരാജയപ്പെട്ട റോയൽ ട്രാവൽസ് കോഴിക്കോടിന് ഇത് സീസണിലെ രണ്ടാം ഫൈനൽ ആയിരുന്നു. ഇതുവരെ സീസണിൽ കിരീടം നേടാൻ റോയൽ ട്രാവൽസ് കോഴിക്കോടിനായിട്ടില്ല.

Previous articleമികച്ച തുടക്കം കൈവിട്ടത് നിരാശാജനകം
Next articleഅൽ മിൻഹാലിനെയും വീഴ്ത്തി ജവഹർ മാവൂർ ഇരിട്ടി ഫൈനലിൽ