താമരശ്ശേരിയിൽ ജവഹർ മാവൂരിന് വൻ വിജയം

- Advertisement -

താമരശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് തകർപ്പൻ വിജയം . ഇന്ന് നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് ആയിരുന്നു ജവഹർ മാവൂരിന്റെ എതിരാളികൾ. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജവഹർ മാവൂർ വിജയിച്ചത്. താമരശ്ശേരിയിൽ ജവഹർ മാവൂരിന്റെ മൂന്നാം വിജയമാണിത് കഴിഞ്ഞ മത്സരങ്ങളിൽ 4-0 എന്ന സ്കോറിന് ടൗൺ ടീം അരീക്കോടിനെയും, 3-2 എന്ന സ്കോറിന് ഹണ്ടേഴ്സ് കൂത്തുപറമ്പിനെയും ജവഹർ മാവൂർ പരാജയപ്പെടുത്തിയിരുന്നു.

Advertisement