ഇരിക്കൂറിൽ ഉദയ അൽ മിൻഹാലിന് കിരീടം

- Advertisement -

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ ഉദയ അൽമിൻഹാൽ വളാഞ്ചേരിക്ക് കിരീടം. എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് ഉദയ അൽ മിൻഹാൽ വളാഞ്ചേരി ഇരിക്കൂറിൽ കിരീടം ഉയർത്തിയത്. ടോസിൽ ആയിരുന്നു ഉദയ അൽ മിൻഹാൽ വിജയിച്ചത്. നിശ്ചിത സമയത്ത് കളി 1-1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് പെനാൾട്ടിയിൽ എത്തിയപ്പോൾ ഏഴു താരങ്ങളും കിക്ക് എടുത്ത് കഴിഞ്ഞപ്പോൾ 5-5 എന്ന നിലയിൽ നിന്നും തുടർന്ന് ടോസിൽ എത്തുകയായിരുന്നു. അവിടെ ഭാഗ്യം അൽ മിൻഹാലിനൊപ്പം നിന്നു.

ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ച് ആയിരുന്നു അൽ മിൻഹാൽ വളാഞ്ചേരി ഫൈനൽ ഉറപ്പിച്ചത്. സ്ല് മിൻഹാൽ വളാഞ്ചേരിയുടെ സീസണിലെ രണ്ടാം കിരീടമാണിത്.

Advertisement