അജിത് ലാൽ മാസ്സാണ്! പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് വമ്പൻ ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിലെ രണ്ടാം രാത്രിയും കേരള ടീമിന് ജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കോഴിക്കോടിന്റെ ടീമായ ടീമായ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാർടാൻസിനെ പരാജയപ്പെടുത്തി. 4-1 എന്ന ഏകപക്ഷീറ്റ നിലയിൽ ആയിരുന്നു സെറ്റ് നില. കാലിക്കറ്റ് ഹീറോസിന് ഈ വിജയം 2 പോയന്റ് നൽകും.

ഇന്നലെ കൊച്ചി സ്പൈകേഴ്സും 4-1 എന്ന നിലയിൽ കളി വിജയിച്ചിരുന്നു. 15-8, 15-8 13-15, 15-11, 15-11 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ഇന്ന് കളിയിലെ താരമായി മാറിയത് അജിത് ലാൽ ആയിരുന്നു. 13 സ്പൈക്സ് ആണ് ഇന്ന് അജിത് ലാൽ തന്റെ പേരിൽ കുറിച്ചത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അജിത് നേടി.

നാളെ പ്രൊ വോളിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെ നേരിടും.

Previous articleഫിഫാ മഞ്ചേരിക്ക് കണ്ണീർ കൊടുത്ത് സ്കൈ ബ്ലൂ എടപ്പാളിന് തലശ്ശേരി കിരീടം
Next articleഇരിക്കൂറിൽ ഉദയ അൽ മിൻഹാലിന് കിരീടം