ഉഷാ തൃശ്ശൂരിന് സീസണിലെ മൂന്നാം കിരീടം

- Advertisement -

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസ് കിരീടം ഉഷാ തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് നടന്ന കലാശകൊട്ടിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ച് ആണ് ഉഷാ തൃശ്ശൂർ കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ഉഷ തൃശ്ശൂരിന്റെ സീസണിലെ മൂന്നാം കിരീടമാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് ഫൈനലിലും ഉഷ കിരീടം ഉയർത്തിയിരുന്നു. സീസണിൽ മൂന്ന് കിരീടങ്ങൾ വേറെ ഒരു ടീമും നേടിയിട്ടില്ല.

ഇന്നലെ സെമിയിൽ ഫിഫാ മഞ്ചേരിയെ തകർത്ത് ആണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ ഇന്നലത്തെ വിജയം. ഈ സീസണിൽ ആദ്യമായാണ് ഉഷാ തൃശ്ശൂർ സൂപ്പറിനെ തോൽപ്പിക്കുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ ഇരുവരും കളിച്ചപ്പോഴും സൂപ്പർ
പരാജയപ്പെട്ടിരുന്നില്ല.

Advertisement