വളാഞ്ചേരിയിൽ അട്ടിമറി നടത്തി ഹണ്ടേഴ്സ് കൂത്തുപറമ്പ്

വളാഞ്ചേരി സെവൻസിൽ ഇന്ന് കണ്ടത് ഒരു അട്ടിമറി തന്നെ ആയിരുന്നു. വളാഞ്ചേരിയുടെ ഹോം ടീമായ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത് ഇന്ന് ഹണ്ടേഴ്സ് കൂത്തുപറമ്പ് പരാജയപ്പെടുത്തിയത്. സീസണിൽ ഇതിനു മുമ്പ് ആകെ ഒരു മത്സരം മാത്രം വിജയിച്ച ടീമായിരുന്നു ഹണ്ടേഴ്സ്. ഇന്ന് അവർ വളാഞ്ചേരിയെ‌ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്‌. ഹണ്ടേഴ്സിന്റെ അവസാന ഒമ്പതു മത്സരങ്ങളിലെ രണ്ടാം ജയമാണിത്.

നാളെ വളാഞ്ചേരി സെവൻസിൽ ശാസ്താ തൃശ്ശൂർ എഫ് സി പെരിന്തൽമണ്ണയെ നേരിടും.