സൂപ്പർ സ്റ്റുഡിയോയെ തോല്പ്പിച്ച് ജിംഖാന തൃശ്ശൂർ ഫൈനലിൽ

Picsart 22 11 25 23 44 39 192

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂർ ഫൈനലിൽ. സൂപ്പർ സ്റ്റുഡൊയോയെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജിംഖാന തൃശ്ശൂർ പരാജയപ്പെടുത്തിയത്. ഇന്ന് നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. കളിയിൽ രണ്ട് തവണ പിറകിൽ പോയിട്ടും തിരിച്ചടിച്ച് 2-2 എന്നാക്കാൻ ഇ ഫോർ എന്റർടെയിൻമെന്റ് സ്പോൺസർ ചെയ്യുന്ന ജിംഖാനക്ക് ആയി. തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തുടർന്നു.

ജിംഖാന

പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ സൂപ്പർ എടുത്ത ആദ്യ കിക്ക് തന്നെ ലക്ഷ്യത്തിൽ എത്തിയില്ല. പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് ജിംഖാന ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. നാളെ നടക്കുന്ന ഉഷ തൃശ്ശൂരും ഫ്രണ്ട്സ് മമ്പാടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും ജിംഖാന ഫൈനലിൽ നേരിടുക.