ഫിഫാ മഞ്ചേരിയുടെ സീസണിലെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ജവഹർ മാവൂരാണ് ഫിഫാ മഞ്ചേരിയെ മുട്ടുകുത്തിച്ചത്. ആറു ഗോളുകൾ പിറന്ന രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാവൂരിന്റെ വിജയം. മാവൂർ ടീമിന്റെ കരുത്തുറ്റ പ്രകടനം തന്നെ ആയിരുന്നു ഇന്ന് കണ്ടത്. ഇതിനു മുമ്പ് ഈ സീസണിൽ കളിച്ച ആറു മത്സരങ്ങളിലും ഫിഫ പരാജയപ്പെട്ടിരുന്നില്ല.













