വിജയമില്ലാത്ത അഞ്ചു മത്സരങ്ങൾക്ക് ശേഷം സെവൻസ് മൈതാനത്ത് ഇറങ്ങിയ ഫിഫ ഇന്ന ആറാടി എന്ന് തന്നെ പറയാം. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം ദിവസത്തെ മത്സരത്തിൽ എഫ് സി മുംബൈയെ നേരിട്ട ഫിഫാ മഞ്ചേരി ആറു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും. സീസണിൽ ഇത് മൂന്നാം തവണയാണ് ഫിഫാ മഞ്ചേരി ഒരു മത്സരത്തിൽ ആറു ഗോളുകൾ അടിക്കുന്നത്. നേരത്തെ എടത്തനാട്ടുകരയിലും കുപ്പൂത്തിലും ഫിഫാ മഞ്ചേരി ആറു ഗോളുകൾ അടിച്ചിരുന്നു.
നാളെ വലിയാലുക്കൽ സെവൻസിൽ ഉഷാ എഫ് സി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.