നീലേശ്വരത്ത് റോയൽ ട്രാവൽസ് കോഴിക്കോടിന് തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ നാലാം രാത്രി നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് പരാജയം. എ വൈ സി ഉച്ചാരക്കടവാണ് റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ വിജയം. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ കളിയിൽ കുപ്പൂത്തിലും റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു.

നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് ശാസ്താ തൃശ്ശൂരിനെ നേരിടും.