കുപ്പൂത്തിൽ മദീന സെമിയിൽ പുറത്ത്, ഉഷാ തൃശ്ശൂർ ഫൈനലിൽ

സീസണിലെ തങ്ങളുടെ ആദ്യ ഫൈനൽ ഉഷാ എഫ് സി തൃശ്ശൂർ ഉറപ്പിച്ചു. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിന്റെ സെമി രണ്ടാം പാദത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ പറ്റിച്ചാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിയിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. നേരത്തെ ഇരുവരും സെമിയുടെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-0ന് മദീന ആയിരുന്നു വിജയിച്ചത്. 3-2 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടക്കുന്നത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം സെമിയിൽ എഫ് സി തൃക്കരിപ്പൂർ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.