വളാഞ്ചേരിയിൽ തകർപ്പൻ വിജയത്തോടെ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ

Newsroom

വളാഞ്ചേരി സെവൻസിൽ സെവൻസിലെ കരുത്തന്മാരായ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി സെമി ഫൈനലിലേക്ക് കടന്നത്. ആവേശ മത്സരത്തിൽ ആറു ഗോളുകളാണ് പിറന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. ഒരു ഘട്ടത്തിൽ മത്സരം 2-2 എന്ന നിലയിലായിരുന്നു. പിന്നീടാണ് ഫിഫ വൻ ജയത്തിലേക്ക് നീങ്ങിയത്. വിജയത്തോടെ സീസണിലെ അഞ്ചാം കിരീടത്തിന് അടുത്ത് ഫിഫാ മഞ്ചേരി എത്തിയിരിക്കുകയാണ്.

നാളെ വളാഞ്ചേരി സെവൻസിൽ ലിൻഷാ മണ്ണാർക്കാട് ഉഷാ തൃശ്ശൂരിനെ നേരിടും.