മഞ്ചേരിയിൽ ഒമ്പതു ഗോളുകൾ പിറന്ന ത്രില്ലർ

- Advertisement -

മഞ്ചേരിയിൽ ഇന്ന് ഒരു ക്ലാസിക്ക് ത്രില്ലറാണ് കാണാൻ കഴിഞ്ഞത്. ഇന്ന് നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോടും കെ ആർ എസ് കോഴിക്കോടുമായിരുന്നു ഏറ്റുമുട്ടിയത്. അടിക്ക് തിരിച്ചടി ഒമ്പതു ഗോളുകളാണ് മഞ്ചേരിയിൽ ഇന്ന് പിറന്നത്. നാലിനെതിരെ അഞ്ചു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോട് മത്സരം വിജയിച്ചു. സീസണിൽ കണ്ട ഏറ്റവും ആവേശം നിറഞ്ഞ മത്സരമായി ഈ മത്സരം മാറി. ഇരുടീമുകളും ഈ സീസണിൽ ആദ്യമായി ഏറ്റുമുട്ടിയതായിരുന്നു.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ അൽ മിൻഹാൽ വളാഞ്ചേരി ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement