വീണ്ടുമൊരു സമനില, പ്രീമിയിൽ ലീഗിലെ ആദ്യ സ്ഥാനത്ത് നിന്ന് ലിവർപൂളിന്റെ പിടിവിട്ടു!!

- Advertisement -

ലിവർപൂളിന്റെ നീണ്ട കാലത്തെ കാത്തിരിപ്പായ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നത്തിന് വീണ്ടുമൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിലെ വലിയ ഡെർബികളിൽ ഒന്നായ മേഴ്സി സൈഡ് ഡെർബിയിൽ എവർട്ടൺ ലിവർപൂളിനെ സമനിലയിൽ തളച്ചതാണ് ക്ലോപ്പിന്റെ ടീമിന് തിരിച്ചടി ആയിരിക്കുന്നത്. ഗോൾ രഹിതമായാണ് ഇന്നത്തെ മത്സരം അവസാനിച്ചത്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു ഇന്ന് ഗുഡിസൺപാർക്കിൽ കണ്ടത്. എങ്കിലും കളിയിലെ ഏറ്റവും മികച്ച അവസരങ്ങൾ ലിവർപൂളിനാണ് ലഭിച്ചത്. സലായ്ക്ക് മാത്രം രണ്ട് സുവർണ്ണാവസരങ്ങൾ ലഭിച്ചു എങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ലിവർപൂളിന്റെ അവസാന ഏഴു മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം സമനിലയാണിത്.

ഈ സമനിലയോടെ ലിവർപൂൾ ഇംഗ്ലണ്ടിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ലിവർപൂളിന് 70 പോയന്റാണുള്ളത്. 71 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇനി വെറും ഒമ്പത് മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

Advertisement