റോയൽ ട്രാവൽസിനെ തോൽപ്പിച്ച് കുപ്പൂത്തിൽ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

- Advertisement -

കുപ്പൂത്തിൽ ആതിഥേയരായ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ എത്തി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ശക്തരായ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആണ് അഭിലാഷ് ഫൈനലിലേക്ക് കടന്നത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്

സബാൻ കോട്ടക്കലും ഫിഫ മഞ്ചേരിയും തമ്മിലുള്ള സെമിയിലെ വിജയികളെ ആകും അഭിലാഷ് ഫൈനലിൽ നേരിടുക.

Advertisement